Newsperseconds.com

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ ഏകതാ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Untitled 1

ഗുജറാത്ത്: ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ കെവാഡിയയിലെ ഏകതാ പ്രതിമയില്‍ ആദരമര്‍പ്പിച്ചു. രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 16 മാര്‍ച്ചിങ് സംഘങ്ങള്‍, ഒരു യൂണിയന്‍ ടെറിട്ടറി പൊലീസ്, നാല് കേന്ദ്ര സായുധ പൊലീസ് സേനകള്‍, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്, മാര്‍ച്ചിങ് ബാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഏകതാ ദിവസ് പരേഡിന് നരേന്ദ്ര മോദി സാക്ഷ്യം വഹിച്ചു.

ബിഎസ്എഫ്, സിആര്‍പിഎഫ് പുരുഷ-വനിതാ ബൈക്കര്‍മാരുടെ ഡെയര്‍ഡെവിള്‍ ഷോ, ബിഎസ്എഫിന്റെ ഇന്ത്യന്‍ ആയോധന കലകളുടെ പ്രദര്‍ശനം, സ്‌കൂള്‍ കുട്ടികളുടെ ബാന്‍ഡ് പ്രകടനം, ഇന്ത്യന്‍ വ്യോമസേനയുടെ ‘സൂര്യ കിരണ്‍’ ഫ്ലൈപാസ്റ്റ് എന്നിവയും ചടങ്ങിന്റെ ഭാഗമായി. രാജ്യത്തെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ദീപാവലി ആശംസകളും നേര്‍ന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തെ ഏകീകരിക്കുന്നതിലും സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വഹിച്ച സുപ്രധാന പങ്ക് സ്മരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തിന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 31നാണ് രാഷ്ട്രീയ ഏകതാ ദിവസ് ആചരിക്കുന്നത്.

Share this Article

Leave a Comment