Newsperseconds.com

തൃശൂരില്‍ വിമാനത്താവള മാതൃകയില്‍ ഹൈടെക് റെയില്‍വേ സ്റ്റേഷന്‍; ത്രീഡി മാതൃക ഫേസ്ബുക്കില്‍ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Untitled 1

തൃശൂരില്‍ വിമാനത്താവള മാതൃകയില്‍ ഹൈടെക് റെയില്‍വേ സ്റ്റേഷന്‍ വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിവരം പങ്കുവച്ചത്. കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചതോടെ ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള നവീകരണമാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്നത്.

വിമാനത്താവള മാതൃകയില്‍ പുതുക്കിനിര്‍മിക്കുന്ന സ്റ്റേഷനില്‍ മള്‍ട്ടിലവല്‍ പാര്‍ക്കിംഗാണ് ഒരുക്കുന്നത്. പുനര്‍നിര്‍മ്മിക്കുന്ന സ്റ്റേഷന്റെ 3D മാതൃക സുരേഷ് ഗോപി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അടുത്ത 100 വര്‍ഷത്തെ ആവശ്യം മുന്നില്‍ കണ്ടുള്ള എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ സ്റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്.

‘തൃശൂര്‍, ഭാവിയില്‍ ഒരു മുഖം മിനുക്കലിന് തയ്യാറാകൂ! നമ്മുടെ പ്രിയപ്പെട്ട തൃശ്ശൂരിലേക്ക് വരുന്ന പുതിയ ഹൈടെക് റെയില്‍വേ സ്റ്റേഷന്റെ 3D റെന്‍ഡറിംഗ് പങ്കിടുന്നതില്‍ ഞാന്‍ ത്രില്ലിലാണ്! ഈ അത്യാധുനിക സ്റ്റേഷന്‍, ആധുനികതയെ സുസ്ഥിരതയുമായി കൂട്ടിയിണക്കി, യാത്രാനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ സജ്ജീകരിച്ചിരിക്കുന്നു”-എന്ന അടിക്കുറിപ്പോടെയാണ് കേന്ദ്രമന്ത്രി വീഡിയോ പങ്കിട്ടിരിക്കുന്നത്.

Share this Article

Leave a Comment