Newsperseconds.com

കേരളം പുരോഗതിയുടെ നെറുകയില്‍; എല്ലാ കേരളീയര്‍ക്കും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് ആര്‍പിഐ സെക്രട്ടറി ജനറല്‍ Amb. ഡോ.രാജീവ്മേനോന്‍

Untitled 1

മലയാളികള്‍ക്ക് കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അതാവാലെ) സെക്രട്ടറി ജനറല്‍ Amb. ഡോ.രാജീവ്മേനോന്‍. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കേരളം പുരോഗതിയുടെ നെറുകയിലാണെന്നും അതിജീവനത്തിന്റെ നാളുകളില്‍ പോരാടിയവര്‍ക്കും പ്രിയപ്പെട്ട എല്ലാ കേരളീയര്‍ക്കും സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും കേരളപ്പിറവി ആശംസകള്‍ അറിയിക്കുന്നുവെന്നും ഡോ.രാജീവ്മേനോന്‍ പറഞ്ഞു. ഭൂപ്രകൃതിക്കും പാരമ്പര്യത്തിനും പേരുകേട്ടയിടമാണ് കേരളം. ലോകമെമ്പാടും വിവിധ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളീയര്‍. ജീവിതനിലവാരത്തിലും ജനക്ഷേമത്തിലും രാജ്യത്തിനാകെ മാതൃകയായി വളരുകയാണ് കേരളമെന്നും കൂടുതല്‍ പുരോഗതി കൈവരിക്കാനാവട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ് മലബാര്‍, കാസര്‍കോട് എന്നീ നാട്ടുരാജ്യങ്ങള്‍ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ ഇന്നത്തെ കേരളം രൂപീകരിച്ചത്. മലയാള നാടിന്റെ പിറന്നാള്‍ ദിനത്തില്‍ എല്ലാവരും കേരള പിറവി ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ആഘോഷങ്ങള്‍ ആരംഭിക്കുന്നത്.
കഠിനാധ്വാനികളായ മനുഷ്യരുടെ നാടാണ് കേരളം. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും സാമൂഹ്യനീതിയുടേയും മൂല്യങ്ങള്‍ എക്കാലവും ചേര്‍ത്തുനിര്‍ത്തിയ സംസ്ഥാനം വികസനത്തിന്റെ കൊടുമുടിയേറുകയാണ്. ജാതിമതഭേദമന്യേ എല്ലാ ആഘോഷങ്ങളും ഒന്നിച്ചാഘോഷിക്കുന്ന മലയാളമണ്ണില്‍ എന്നും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റേയും ചേര്‍ത്തുനില്‍പ്പാണ്. ഐക്യകേരളത്തിനായി പൊരുതിയ പൂര്‍വികരുടെ ശ്രമങ്ങള്‍ പാഴാവില്ലെന്ന് ഉറപ്പു വരുത്തി കൊണ്ട് പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുത്ത് കേരളത്തിന്റെ മഹത്വത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കാമെന്നും Amb. ഡോ.രാജീവ്മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment