Newsperseconds.com

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ രൂപരേഖ തയ്യാറാക്കി

Untitled 1 Recovered

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ രൂപരേഖ തയ്യാറാക്കി. കല്‍പ്പറ്റ നഗരസഭയിലെ എല്‍സ്റ്റണ്‍, മേപ്പാടിയിലെ നെടുമ്പാല എസ്റ്റേറ്റുകളില്‍ നിര്‍മിക്കന്‍ ലക്ഷ്യമിടുന്ന ടൗണ്‍ഷിപ്പുകളുടെ രൂപരേഖയാണ് കിഫ്ബിയുടെ കീഴിലുള്ള കിഫ്കോണ്‍ കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയത്.

ആശുപത്രി, സ്‌കൂള്‍, വീടുകള്‍, ആരാധനാലയങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, വിനോദ കേന്ദ്രങ്ങള്‍, കളിസ്ഥലം തുടങ്ങിയവ രൂപഖേയിലുണ്ട്. സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്റ്റേറ്റ് മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തീരുമാനം പെട്ടെന്നുണ്ടായേക്കും. ദുരന്തനിവാരണ നിയമനുസരിച്ച് ഏറ്റെടുക്കുന്നതില്‍ തടസ്സമുണ്ടാകില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. തിങ്കളാഴ്ച വിഷയം കോടതി പരിഗണിക്കുന്നുണ്ട്.

ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെ സേവനവും ഉപയോഗിക്കും. ജില്ലാ ഭരണസംവിധാനത്തിന്റെ സഹായത്തോടെയാകും പദ്ധതി നിര്‍വഹണം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നത അധികാര സമിതി മേല്‍നോട്ടം വഹിക്കും. എന്‍ജിനിയറിങ്, പ്രൊക്യുര്‍മെന്റ്, കണ്‍സ്ട്രക്ഷന്‍ (ഇപിസി) മാതൃകയിലാകും പദ്ധതി നിര്‍വഹണം.

Share this Article

Leave a Comment