Newsperseconds.com

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം

Untitled 1

കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്റെ ആക്രമണം. ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിലാണ് ഭക്തര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാന്‍ പതാകകളുമായാണ് ഭീകരര്‍ എത്തിയത്. തുടര്‍ന്ന് ഇന്ത്യക്കെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഹിന്ദു സഭാ മന്ദിറില്‍ ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ ഒരുകൂട്ടം ആളുകള്‍ അതിക്രമിച്ച് കയറി വടിയുപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. കാനഡയില്‍ അക്രമാസക്തമായ തീവ്രവാദം എത്രത്തോളം ആഴത്തിലുള്ളതും ലജ്ജാകരവുമായിരിക്കുന്നുവെന്ന് ഈ സംഭവം കാണിക്കുന്നുവെന്ന് കാനഡ എംപി ചന്ദ്ര ആര്യ പറഞ്ഞു.

സംഭവത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ശക്തമായി അപലപിച്ചു. അക്രമം അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ പറഞ്ഞു. രാഷ്ട്രീയത്തിന് പിറകെ നിയമനിര്‍വഹണ സംവിധാനത്തിലും ഖാലിസ്ഥാനികള്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നതായി ചന്ദ്ര ആര്യ ആശങ്ക പ്രകടിപ്പിച്ചു. കാനഡയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യ നിയമത്തിന്റെ പേരില്‍ ഖാലിസ്ഥാനികള്‍ക്ക് കടന്നുവരാന്‍ സൗജന്യ പാസ് ലഭിക്കുന്നതില്‍ അതിശയമില്ലെന്നും കനേഡിയന്‍ ഹിന്ദു വിഭാഗക്കാര്‍ അവരുടെ അവകാശങ്ങളെ ഉറപ്പാക്കാനും സമൂഹത്തിന്റെ സുരക്ഷയ്ക്ക് രാഷ്ട്രീയക്കാര്‍ ഉത്തരവാദിതത്താടെ പെരുമാറാന്‍ ഇടയാകണമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment