Newsperseconds.com

എഐ കാമറകള്‍ കണ്ണടച്ചിട്ടില്ല; ഗതാഗത നിയമലംഘനം നടത്തിയവര്‍ക്കുള്ള ‘പണി’ കിട്ടിത്തുടങ്ങി

Untitled 1

തിരുവനന്തപുരം: ഗതാഗത നിയമലംഘനം നടത്തിയവര്‍ക്കുള്ള പണി വീണ്ടും കിട്ടിത്തുടങ്ങി. എഐ കാമറകള്‍ കണ്ണടച്ചെന്ന് വിശ്വസിച്ചവര്‍ക്ക് ഉഗ്രന്‍ പണിയുമായാണ് നോട്ടീസ് വരുന്നത്. മൂന്നും നാലും നോട്ടീസ് ഒന്നിച്ചാണ് വരുന്നത്. കെല്‍ട്രോണിനാണ് നോട്ടീസ് അയക്കുന്നതിനുള്ള ചുമതല.

ഒരുവര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനായിരുന്നു കരാര്‍. എന്നാല്‍, നിയമലംഘനം കൂടുതലായതിനാല്‍ 50 ലക്ഷത്തിലധികം നോട്ടീസ് അയക്കേണ്ടിവന്നു. ഇതിന് ചെലവായ അധികതുക ഗതാഗതവകുപ്പ് കൈമാറിയതോടെയാണ് വീണ്ടും നോട്ടീസ് അയച്ചുതുടങ്ങിയത്. തപാലില്‍ നോട്ടീസ് ലഭിച്ചുതുടങ്ങിയതോടെ പിഴ അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സി നാഗരാജു പറഞ്ഞു.

നോട്ടീസ് അയക്കുന്നത് നിര്‍ത്തിവെച്ചെന്നാണ് പലരും കരുതിയിരുന്നത്. പിഴചുമത്തിയുള്ള അറിയിപ്പ് വാഹന ഉടമകള്‍ക്ക് എസ്എംഎസ് മുഖേന നല്‍കിയിരുന്നു. ഇത് അവഗണിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് രജിസ്‌ട്രേഡ് തപാല്‍ അയക്കുന്ന നടപടി പുനഃസ്ഥാപിച്ചത്.

Share this Article

Leave a Comment