Newsperseconds.com

പോക്‌സോ കേസ് ഭീഷണി; രതിന്റെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് വയനാട് എസ്പി

Untitled 1

കല്‍പ്പറ്റ: പോക്‌സോ കേസ് ചുമത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് പുഴയില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്.പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വയനാട് പനമരത്തെ ആദിവാസി യുവാവ് രതിനാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുമായി ഓട്ടോയില്‍ ഇരുന്ന് സംസാരിച്ചതിനാണ് പോലീസ് പോക്‌സോ കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് രതിന്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കില്‍ വീഡിയോ അപ്ലോഡ് ചെയ്തതിന് ശേഷമാണ് രതിന്‍ പുഴയിലേക്ക് ചാടിയത്. മാനം നഷ്ടപ്പെട്ടുവന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും രതിന് വീഡിയോയില്‍ വെളിപ്പെടുത്തിയിരുന്നു.

പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു രതിന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷിക്കും. ഇതിന്റെ ഭാഗമായി വകുപ്പ് തല പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ പരാതി മാധ്യമങ്ങിലൂടെ അടക്കം ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ സ്വമേധയാലാണ് അന്വേഷണമെന്ന് എസ്പി അറിയിച്ചു. രതിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണം, എന്തിന് ആത്മഹത്യ ചെയ്തു എന്നതില്‍ വ്യക്തത വരണമെന്നും ബന്ധു ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രതിന്റെ മാതാപിതാക്കളെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സന്ദര്‍

Share this Article

Leave a Comment