Newsperseconds.com

പിപി ദിവ്യയെ കാണാന്‍ ജയിലിന് പുറത്ത് സിപിഎം നേതാക്കള്‍; കൂട്ടത്തില്‍ എംവി ഗോവിന്ദന്റെ ഭാര്യയും 

Untitled 1

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് ജാമ്യം ലഭിച്ച പി പി ദിവ്യയെ കാണാന്‍ ജയിലിന് പുറത്ത് സിപിഎം നേതാക്കളെത്തി. ജാമ്യം ലഭിച്ച വിവരം പി പി ദിവ്യയെ അറിയിക്കുന്നതിനായി പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് സിപിഎം നേതാക്കള്‍ എത്തിയത്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥ് എന്നിവരെത്തിയത്. ജയില്‍ മോചിതയാകുന്ന ദിവ്യയെ കാണാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള, എന്‍ സുകന്യ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളടക്കം ജയിലില്‍ എത്തിയിരുന്നു.

Share this Article

Leave a Comment