ചലച്ചിത്രതാരം ജയറാമിന്റെ മകനും നടനുമായ കാളിദാസ് ജയറാമും മോഡൽ തരിണി കലിംഗരായയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് കാളിദാസ് അറിയിച്ചത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വെെറലായി കഴിഞ്ഞു.