Newsperseconds.com

ചേലക്കരയില്‍ 19 ലക്ഷം പിടികൂടിയ ജയന്‍ സിസിയുടെ വീട്ടില്‍ പരിശോധന; അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തി

Untitled 1

തൃശൂര്‍: ചേലക്കര മണ്ഡലത്തിന്റെ അതിര്‍ത്തി പ്രദേശത്ത് നിന്നും കാറില്‍ നിന്ന് പിടിച്ചെടുത്ത 19 ലക്ഷത്തിന് പുറമേ അഞ്ച് ലക്ഷം രൂപ കൂടി കണ്ടെത്തി. ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയന്‍ സി സിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുകയായിരുന്നു. വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ചേലക്കരയില്‍ നിന്ന് 25 ലക്ഷം രൂപ പിടികൂടിയത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കെ 50,000 രൂപയിലധികം ക്യാഷായി സൂക്ഷിക്കാന്‍ പാടില്ലെന്നാണ് നിയമം. വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് ഇലക്ഷന്‍ സ്‌ക്വാഡ് 19.7 രൂപ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ 25 ലക്ഷം രൂപ പിന്‍വലിച്ച ബാങ്ക് രേഖ ജയന്‍ കൈമാറിയിട്ടുണ്ട്. ബാക്കി തുക എന്ത് ചെയ്തുവെന്ന അന്വേഷണത്തിലാണ് വീട്ടില്‍ നിന്ന് പണം പിടികൂടിയത്. വീട് നിര്‍മാണത്തിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ എറണാകുളത്തേക്ക് പോവുകയായിരുന്നുവെന്നാണ് ഇയാളുടെ മൊഴി.കാറില്‍ പിന്നില്‍ സൂക്ഷിച്ച ബാഗില്‍നിന്നാണ് പണം പിടിച്ചെടുത്തത്.

Share this Article

Leave a Comment