Newsperseconds.com

തീവ്രപരിചരണ വിഭാഗത്തില്‍ തീപിടിത്തം; യുപിയിലെ ആശുപത്രിയില്‍ പത്ത് നവജാതശിശുക്കള്‍ക്ക് ദാരുണാന്ത്യം

Untitled 1

ഝാന്‍സി: ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ തീപിടിത്തത്തില്‍ 10 നവജാതശിശുക്കള്‍ മരിച്ചു. ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായ സമയം തീവ്ര പരിചരണ വിഭാഗത്തില്‍ അന്‍പതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നത്. ഇതില്‍ 37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. ജനാല ചില്ലുകള്‍ പൊട്ടിച്ച് മെഡിക്കല്‍ കോളജില്‍ നിന്ന് രോഗികളെ ഒഴിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്നാണ് രോഗികളെ രക്ഷിച്ചത്.

പരുക്കേറ്റ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് 12 മണക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ത്സാന്‍സി ഡിവിഷണല്‍ കമ്മിഷണര്‍, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Share this Article

Leave a Comment