Newsperseconds.com

സന്ദീപ് വാര്യര്‍ കൂറുമാറിയതോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തം; ഇപി ജയരാജന്‍

Untitled 1

കണ്ണൂര്‍: സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് മാറിയതോടെ ബിജെപി കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. കണ്ണൂര്‍ അഴീക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി യുഡിഎഫ് സ്ഥാനാര്‍ഥി എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് നോക്കിയാല്‍ മാത്രം മതിയെന്ന് അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് വിജയം ഉറപ്പായപ്പോഴാണ് കോണ്‍ഗ്രസ് ബിജെപിയെ കൂടുതല്‍ ആശ്രയിക്കുന്നത്. എല്‍ഡിഎഫ് മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് അങ്കലാപ്പിലാണ്. പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.സരിന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Share this Article

Leave a Comment