പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മാറിയ സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ഇത്രയും കാലം ഛര്‍ദ്ദിച്ചതൊക്കെ വിഴുങ്ങണ്ടേയെന്നും എത്ര വലിയ കുഴിയിലേക്കാണ് എടുത്ത് ചാടിയതെന്നും പത്മജ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പത്മജ പരിഹസിച്ചത്.
മുങ്ങാന്‍ പോകുന്ന കപ്പലിലാണ് സന്ദീപ് വാര്യര്‍ കയറിയതെന്നും ഇലക്ഷന്‍ വരെയേ സന്ദീപിനെ കോണ്‍ഗ്രസിന് ആവശ്യമുള്ളൂവെന്നും പോസ്റ്റില്‍ പറയുന്നു. രണ്ട് പേര്‍ക്ക് ഇലക്ഷന്‍ വരെ നിങ്ങളെ ആവശ്യമുണ്ട്. എന്നാല്‍ ബാക്കിയുള്ളവര്‍ക്ക് ഒട്ടും താല്‍പര്യമില്ല, സ്‌നേഹത്തിന്റെ കടയില്‍ അല്ലാ സന്ദീപ് മെമ്പര്‍ഷിപ് എടുത്തത്. വെറുപ്പിന്റെയും പാപികളുടെയും ഇടയിലേക്കാണ് ചെന്ന് എത്തിയിരിക്കുന്നത്. അത് കാലം തെളിയിക്കുമെന്നും പത്മജ പോസ്റ്റില്‍ കുറിച്ചു.