Newsperseconds.com

കോഴിക്കോട് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ഭാഗികം; കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നു; മുടക്കമില്ലാതെ ബസ് സര്‍വ്വീസുകള്‍

Untitled 1

കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. പാല്‍, പത്രം, ആംബുലന്‍സ്, ആശുപത്രി, വിവാഹ സംഘം, മറ്റ് അവശ്യ സര്‍വിസ് എന്നിവയെ നേരത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സ്വകാര്യ ബസ്സുകള്‍ രാവിലെ സര്‍വ്വീസ് നടത്തിയില്ലെങ്കിലും പിന്നീട് സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുന്നുണ്ട്. അന്തര്‍ ജില്ലാ സര്‍വീസുകളും നടക്കുന്നുണ്ട്.

പത്ത് മണിക്കായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനം. വ്യാപാരികള്‍ അടക്കം ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്ന് എം കെ രാഘവന്‍ എംപിയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാറും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയെ അറിയിച്ചിരുന്നു. ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

Share this Article

Leave a Comment