പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ കാട്ടാന ചവിട്ടികൊന്നു. തമിഴ്‌നാട് ചിന്നതാടം സ്വദേശി രാജപ്പന്‍(70) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് പ്രാഥമിക ആവശ്യത്തിനു വേണ്ടി പുറത്തിറങ്ങിയ രാജപ്പനെ കാട്ടാന പെട്ടെന്ന് വന്ന് അക്രമിച്ചത്. മകളുടെ വീട്ടിലേക്ക് താമസിക്കാന്‍ വന്നതായിരുന്നു ഇയാള്‍. ഉടനെ തന്നെ രാജപ്പനെ അഗളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമാണ് കാട്ടാനയെ തുരത്തിയത്.