പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടകന്‍ കുഴഞ്ഞുവീണ് മരിച്ചു. മലകയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയായ മുരുകാചാരി (41) ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മലകയറുന്നതിനിടെയാണ് വീണത്. ഉടന്‍ തന്നെ പമ്പ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേ സമയം, എരുമേലി അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. പമ്പയിലേക്ക് പോയ തമിഴ്നാട് നാമക്കല്‍ സ്വദേശികളായ അയ്യപ്പഭക്തരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.