തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നലെ വൈകിട്ട് മുതല്‍ കേരളത്തില്‍ പല ജില്ലകളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്തു. ഇടിമിന്നല്‍ അറിയിപ്പ് ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിരീകരിക്കപ്പെട്ടതിനാലും ചക്രവാതചുഴിയുടെ സ്വാധീനഫലം ഉള്ളതിനാലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.