ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ നടന് സിദ്ദിഖിന് ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് മകന് ഷഹീന് സിദ്ദിഖ്. സുപ്രീംകോടതി വിധി ആശ്വാസമായെന്നും തന്റെയും കുടുംബത്തിന്റെയും പ്രാര്‍ഥന ദൈവം കേട്ടെന്നും ഷഹീന് മാധ്യമങ്ങളോട് പറഞ്ഞു. പോലീസിന്റെ ഭാഗത്ത് നിന്ന് ശരിയായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിതാവ് നിരപരാധിയാണെന്നും അത് തെളിയിക്കപ്പെടുമെന്നും ഷഹീന് പറഞ്ഞു.
‘വലിയ ആശ്വാസമായി. തന്റെയും കുടുംബത്തിന്റെയും പ്രാര്‍ഥന പടച്ചോന് കേട്ടു. സുപ്രീം കോടതിക്ക് സത്യം ബോധ്യമായി. മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഒരുപാട് നന്ദിയുണ്ട്. പ്രത്യേകിച്ച് അഭിഭാഷകന് മുകുള്‍ റോഹ്തഗി , സിദ്ധാര്‍ഥ് അഗര്‍വാള്‍, രാമന്‍പിള്ള തുടങ്ങിയവരോട് നന്ദിയുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിതാവിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്’ ഷഹീന് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.