കോട്ടയം മുണ്ടക്കയത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിയാനി ആലുമൂട്ടിൽ ജോയൽ ജോസഫ്(28) ആണ് അയൽവാസിയുടെ കുത്തേറ്റ് മരിച്ചത്. അയൽവാസിയായ ഒണക്കയം ബിജോയി(43) എന്നയാളെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോയൽ ജോസഫിനെ അമ്മയുടെ മുൻപിൽ വെച്ചാണ് ബിജോയി കുത്തിയത്. മുൻ വൈരാഗ്യമാണ് കൊലപതാകകരണമെന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. മൃതദേഹം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ മേരിക്യൂൻസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.