തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവര്ത്തകന് പീഡിപ്പിച്ചെന്ന് പരാതി. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഗ്രേഡ് എസ്ഐ വില്‍ഫറിനെതിരെയാണ് വനിതാ കോണ്‍സ്റ്റബിള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ആഴ്ച ജോലിക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ വീട്ടില്‍ കൊണ്ടുപോയി ആക്കാമെന്ന് വില്‍ഫര്‍ പറഞ്ഞു. വില്ഫറിനൊപ്പം വീട്ടിലേക്ക് പോയപ്പോഴായിരുന്നു ലൈംഗികാതിക്രമം എന്നാണ് പരാതി. തന്നെക്കൊണ്ട് വീട്ടിലെത്തി അവിടെ നിന്നും പീഡിപ്പിക്കുകയായിരുന്നു എന്നും പോലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ പറയുന്നു.