Newsperseconds.com

മഹാരാഷ്ട്രയില്‍ ഭരണമുറപ്പിച്ച് മഹായുതി സഖ്യം; ആഘോഷത്തിന് തിരികൊളുത്തി ശിവസേന പ്രവര്‍ത്തകര്‍

Untitled 1

മഹാരാഷ്ട്രയില്‍ ഇന്ത്യ ബ്ലോക്കിനെതിരായ മത്സരത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം ഭൂരിപക്ഷം മറികടന്നു. ബിജെപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ അവരുടെ ഏറ്റവും ഉയര്‍ന്ന സീറ്റ് എന്ന നിലയിലേക്കാണിപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അത്യുഗ്രന്‍ ജയത്തിനായുള്ള കുതിപ്പാണ് മഹാരാഷ്ട്രയില്‍ എന്‍ഡിഎയുടേത്. സംസ്ഥാനത്ത് പ്രധാന പ്രതിപക്ഷ നേതാക്കള്‍ എല്ലാം പിന്നില്‍ തന്നെ തുടരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം എന്‍ഡിഎയ്ക്ക് 288 സീറ്റുകളില്‍ 223 ആണ് ലീഡ് നില. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) 63 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

മഹരാഷ്ട്രയിലെ ഫലം അവിശ്വസനീയം എന്നാണ് പ്രതിപക്ഷം വ്യക്തമാക്കുന്നത്. ആകെ 4,136 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്, 2019 ലെ തിരഞ്ഞെടുപ്പില്‍ 3,239 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. ഇതില്‍ 2086 പേര്‍ സ്വതന്ത്രരായിരുന്നു. 150-ലധികം സീറ്റുകളില്‍ വിമതര്‍ മത്സരരംഗത്തുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍, നവംബര്‍ 20 നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019 ല്‍ 61 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, മഹാരാഷ്ട്രയില്‍ സിപിഎം ദഹാനു കള്‍വന്‍ എന്നീ രണ്ട് മണ്ഡലങ്ങളില്‍ മുന്നില്‍ത്തന്നെ തുടരുകയാണ്.

Share this Article

Leave a Comment