Newsperseconds.com

പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകും വഴി ഓടുന്ന ട്രെയിനില്‍ നിന്ന് പുഴയിലേക്ക് ചാടി; പ്രതിയെ പിടികൂടാന്‍ പോലീസും ചാടി, ഒടുവില്‍ സനീഷിനെ പിടിയിലാക്കി പോലീസ്

Untitled 1

പാലക്കാട്: സ്‌കൂട്ടര്‍ പെട്രോളൊഴിച്ച് കത്തിച്ച കേസിലെ പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകും വഴി ട്രെയിനില്‍ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. കാസര്‍കോട്ടുനിന്ന് ആലുവ കോടതിയിലേക്ക് കൊണ്ടുപോയ തടവുപുള്ളി സനീഷാണ് ഓടുന്ന തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. ഷൊര്‍ണ്ണൂരില്‍ വെച്ചാണ് സംഭവം. മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിലാണ് സംഭവം നടന്നത്.

ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേല്‍പ്പാലത്തിലെത്തിയപ്പോഴായിരുന്നു പ്രതി പുഴയിലേക്ക് ചാടിയത്. പാലത്തിന് അടുത്ത് എത്തിയപ്പോള്‍ ശൗചാലയത്തില്‍ പോകണമെന്നു പറഞ്ഞ പ്രതിയുടെ ഒരു കൈയിലെ വിലങ്ങ് പൊലീസ് അഴിച്ചുകൊടുത്തു. വാതിലിന് സമീപമെത്തി പാലത്തിന് മുകളിലെത്തിയതോടെ പ്രതി പുഴയിലേക്ക് ചാടുകയായിരുന്നു.

ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ കൂടി പിന്നാലെ എടുത്തു ചാടി പ്രതിയെ പിടികൂടി. പാലത്തിന് മുകളില്‍ ട്രെയിനിന് വേഗത കുറവായിരുന്നുവെന്നത് മനസ്സിലാക്കിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. പുഴയില്‍ വെള്ളം കുറവായതിനാല്‍ പ്രതിയെ പൊലീസുകാര്‍ക്ക് പിടികൂടാനായി. പുഴയിലേക്ക് ചാടിയതിനെ തുടര്‍ന്ന് അപസ്മാരം അനുഭവപ്പെട്ട പ്രതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share this Article

Leave a Comment