അലിഗഡ്: ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ മത്സരത്തിനായി ഓട്ടം പരിശീലിക്കുന്നതിനിടെ 14 വയസുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന ബാലനാണ് മരിച്ചത്. സ്‌കൂളിലെ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കായി പ്രാക്ടീസ് ചെയ്യുകയായിരുന്നു മോഹിത്. രണ്ട് റൗണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ മോഹിത്തിനായി. ശേഷം പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കഴിഞ്ഞ നിരവധി മാസങ്ങളായി ഇത്തരത്തില്‍ യുവതീ യുവാക്കളിലും ചെറിയ കുട്ടികളിലുമായി ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അരാണ എന്ന ഗ്രാമത്തിലെ, 20 വയസുള്ള മറ്റേ എന്ന യുവതി ഹൃദയാഘാതം മൂലം മരിച്ചത് കഴിഞ്ഞ മാസമാണ്. ലോധി നഗറില്‍ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.