Newsperseconds.com

‘ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ’; വ്യാജ സന്ദേശത്തില്‍ വിശദീകരണവുമായി ഹോട്ടല്‍ അസോസിയേഷന്‍

Untitled 1

ആലപ്പുഴ: കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന വിലവിവരപ്പട്ടിക വ്യാജം. ചായ പതിനാല് രൂപ, കാപ്പി പതിനഞ്ച് രൂപ, ബ്രൂ കാപ്പി മുപ്പത് രൂപ, പൊറോട്ട പതിനഞ്ച് രൂപ എന്നിങ്ങനെയാണ് വിലവിവരപ്പട്ടിക. എന്നാല്‍ വില കൂട്ടലും പട്ടിക തയ്യാറാക്കലും അസോസിയേഷന്റെ അറിവോടെയല്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഭക്ഷണവില കൂട്ടിയെന്ന സന്ദേശം പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ആരാണിത് ചെയ്തതെന്ന് വ്യക്തമല്ല. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതായി അസോസിയേഷന്‍ പറഞ്ഞു. ഓരോ ഹോട്ടലിന്റെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് അത് നിശ്ചയിക്കാറ്. സംഘടനയ്ക്ക് അതില്‍ ഇടപെടാനാകില്ല. സംഘടനയുടെ പേരും മുദ്രയും വച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share this Article

Leave a Comment