Newsperseconds.com

ഹൈദരാബാദില്‍ ‘പുഷ്പ 2’ പ്രദര്‍ശനത്തിനിടെ തിക്കും തിരക്കും; യുവതിക്ക് ദാരുണാന്ത്യം; ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശി

Allu

ഹൈദരാബാദ്: ‘പുഷ്പ 2’ പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് തിക്കിലും തിരക്കിലും പെട്ട് ദാരുണാന്ത്യം. ദില്‍സുഖ് നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്. സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദിനൊപ്പം പ്രദര്‍ശനത്തിനെത്തിയ താരത്തെ കാണാന്‍ ആരാധകര്‍ തിയേറ്ററിന് പുറത്ത് തടിച്ചുകൂടിയതോടെ തീയറ്ററിന് പുറത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. തിയേറ്ററിന്റെ പ്രധാന ഗേറ്റ് ജനക്കൂട്ടത്തിന്റെ സമ്മര്‍ദത്തില്‍ തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും തിക്കിലും തിരക്കിലും പെട്ടു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചിത്രത്തിലെ നായകന്‍ അല്ലു അര്‍ജുനെ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് സംഭവം. കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരിക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. രേവതിക്ക് സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്‍കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിലീസിനോടനുബന്ധിച്ച് അര്‍ദ്ധരാത്രി മുതല്‍ റോഡുകളെല്ലാം ഫാന്‍സ് കയ്യടക്കിയിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ ട്രാഫിക് തടസ്സവും നേരിട്ടു.

Share this Article

Leave a Comment