Newsperseconds.com

ശബരിമലയില്‍ ദിലീപിന് വി ഐപി പരിഗണന; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Untitled 1

കൊച്ചി: ശബരിമലയില്‍ നടന്‍ ദിലീപിന് വി ഐപി പരിഗണന നല്‍കിയ സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡും പൊലീസും വിശദീകരണം നല്‍കും.

നടന്‍ ദിലീപിന്റെ ദര്‍ശന സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ഇന്ന് ഹാജരാക്കും. വിശദമായ റിപ്പോര്‍ട്ട് തിങ്കളാഴ്ച ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ ഹാജരാക്കും. ഹര്‍ജിയില്‍ ദിലീപിനെ സ്വമേധയാ കക്ഷി ചേര്‍ക്കുന്നതിലും കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുന്നതിലും ഹൈക്കോടതി തീരുമാനമെടുത്തേക്കും.

Share this Article

Leave a Comment