Newsperseconds.com

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടില്ല

Untitled 1

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വെട്ടിയ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടില്ല. വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനാല്‍ ഇന്ന് ഉത്തരവ് പുറത്തിറക്കില്ലെന്ന് വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് റിപ്പോര്‍ട്ടില്‍ നിന്ന് മാറ്റിയത്.

നേരത്തെ അപേക്ഷ നല്‍കിയ മാധ്യമപ്രവര്‍ത്തകരോട് ഇന്ന് രാവിലെ 11 മണിയോടെ ഉത്തരവ് കൈപ്പറ്റാന്‍ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ ഇന്ന് പുറത്തുവിടേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

Share this Article

Leave a Comment