Newsperseconds.com

മംഗളൂരു; ബസും ട്രക്കും കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

Capture

മംഗളൂരു: ജ്യോതിയിലെ അംബേദ്കര്‍ സര്‍ക്കിളിന് സമീപം ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പുലര്‍ച്ചെ 5.15ഓടെയായിരുന്നു അപകടം. ബണ്ടര്‍ എന്‍ഡില്‍ നിന്ന് വരികയായിരുന്ന ട്രക്ക് ബണ്ട്‌സ് ഹോസ്റ്റലില്‍ നിന്ന് സ്റ്റേറ്റ് ബാങ്കിലേക്ക് പോവുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ തെരുവുവിളക്കുകളും സിസിടിവി തൂണുകളും തകര്‍ന്നു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി.

Share this Article

Leave a Comment