Newsperseconds.com

തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു; ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Untitled 1

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. താമിരഭരണി നദിയില്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ തൂത്തുക്കുടി ജില്ലാ ഭരണകൂടം ശ്രീവൈകുണ്ടം, ഏറല്‍ മേഖലകളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി എട്ടു ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ധര്‍മ്മപുരി, കരൂര്‍, കടലൂര്‍, മയിലാടുത്തുറൈ, പുതുക്കോട്ടൈ, നാമക്കല്‍, തിരുച്ചി, തഞ്ചാവൂര്‍, തിരുനെല്‍വേലി, കൂടാതെ പുതുച്ചേരിയിലുമാണ് അവധി പ്രഖ്യാപിച്ചത്.

ന്യൂനമര്‍ദ്ദം തെക്കന്‍ തമിഴ്നാട്ടിലേക്ക് നീങ്ങുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ സ്വാധീനഫലമായി തെക്കന്‍ തമിഴ്നാട്ടില്‍ മഴ കനക്കുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മുതല്‍ മയിലാടുത്തുറൈ, തിരുനെല്‍വേലി ജില്ലകളില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. തെങ്കാശിയിലും തൂത്തുക്കുടിയിലും മയിലാടുത്തുറൈയിലും 300 മില്ലിമീറ്ററില്‍ അധികം മഴ ലഭിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും നിര്‍ദേശിച്ചിട്ടുണ്ട്.

Share this Article

Leave a Comment