പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഫ്ലൈ ഓവറില്‍ നിന്നു ഭക്തന് താഴേക്ക് വീണ് പരിക്കേറ്റു. കര്‍ണാടക സ്വദേശിയായ കുമാരസ്വാമിയാണ് മാളികപ്പുറത്തേക്കുള്ള ഫ്ളൈ ഓവറില്‍ നിന്ന് വീണത്. പൊലീസെത്തി ഇയാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയില്‍ പരിക്കേറ്റെങ്കിലും സാരമുള്ളതല്ലെന്നാണ് വിവരം.
കൈക്കും കാലിനുമാണ് വീഴ്ചയില്‍ പരിക്കേറ്റത്. വീണ ശേഷം പരസ്പര വിരുദ്ധമായി സംസാരിച്ചിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നുണ്ടോ എന്നും പരിശോധിക്കുമെന്നു ശബരിമല എഡിഎം അരുണ്‍ എസ് നായര്‍ വ്യക്തമാക്കി.