തൊടുപുഴ: ഇടുക്കി തങ്കമണിയില്‍ വ്യാപാര സ്ഥാപനത്തില്‍ 12 ല്‍ അധികം ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നിബാധയില്‍ കട പൂര്‍ണമായും കത്തി നശിച്ചു. തീ സമീപത്തെ സ്ഥാപനങ്ങളിലേക്കും പടര്‍ന്നു. അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്.
തങ്കമണി കല്ലുവിള പുത്തന്‍ വീട്ടില്‍ ജോയിയുടെ കല്ലുവിള സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 5.50ഓടെയാണ് അഗ്‌നിബാധ. പാചക വാതക സിലിണ്ടറുകള്‍ സ്റ്റോക്ക് ചെയ്തിരുന്നതാണ് വന്‍ തീപിടിത്തത്തിനു ഇടയാക്കിയത്.