Newsperseconds.com

വിവാഹമോചനം നേടിയ ഭാര്യയ്ക്ക് കോടതി വിധിച്ച ജീവനാംശം നാണയങ്ങളാക്കി കോടതിയിലെത്തിച്ച് യുവാവ്

Untitled 1

കോയമ്പത്തൂര്‍: വിവാഹമോചനം നേടിയ ഭാര്യയ്ക്ക് കോടതി വിധിച്ച ജീവനാംശത്തിന്റെ 80,000 രൂപ നാണയങ്ങളാക്കി കോടതിയിലെത്തിച്ച് യുവാവ്. 37 കാരനായ കോയമ്പത്തൂര്‍ സ്വദേശിയാണ് 1, 2 രൂപ നാണയങ്ങള്‍ ഉപയോഗിച്ച് ജീവനാംശം നല്‍കാന്‍ ശ്രമിച്ചത്. കോടതി പണം നിരസിക്കുകയും നോട്ടായി അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ടാക്‌സി ഡ്രൈവറായ യുവാവ് ഭാര്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനായാണ് ജീവനാംശ തുക നാണയങ്ങളാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. ഒരു രൂപ, രണ്ട് രൂപ, അഞ്ച് രൂപ ചില്ലറകള്‍ രണ്ട് സഞ്ചികളിലാക്കിയാണ് യുവാവ് കോടതിയിലെത്തിയത്. ഇത് കണ്ട് കോടതി ജഡ്ജിയുള്‍പ്പെടെയുള്ളവര്‍ അന്തം വിടുകയായിരുന്നു. കോയമ്പത്തൂര്‍ കുടുംബ കോടതിയിലാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് ഇയാളുടെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Share this Article

Leave a Comment