ഇടുക്കി: അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടന്‍ ശിവന്‍ മൂന്നാര്‍ (45) അന്തരിച്ചു. മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്. നിരവധി സിനിമകളില്‍ സഹനടനായിരുന്നു. വിനയന്‍ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ്.
വിനയന്‍, ഗിന്നസ് പക്രു തുടങ്ങിയവര്‍ നടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: രാജി. മക്കള്‍: സൂര്യദേവ്, സൂര്യകൃഷ്ണ. സുടല- സെല്‍വി ദമ്പതികളുടെ മകനാണു ശിവന്‍.