Newsperseconds.com

ഭക്തജനത്തിരക്കിലും സുഗമമായ ദര്‍ശനം; സന്നിധാനത്ത് ഇതുവരെ എത്തിയത് 30.78 ലക്ഷം പേര്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.45 ലക്ഷം കൂടുതല്‍

Untitled 1

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയ ഭക്തരുടെ എണ്ണം തിങ്കളാഴ്ച ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച ദര്‍ശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്പോട്ട് ബുക്കിങ് വഴി 22,769 പേരും പുല്‍മേട് വഴി 5175 പേരുമാണ് എത്തിയത്. തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,45,908 പേര്‍ കൂടുതല്‍. കഴിഞ്ഞവര്‍ഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്.ഇത്തവണ സ്പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ധനയുണ്ട്. കഴിഞ്ഞവര്‍ഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.

വ്യാഴാഴ്ചയും 96,007 ഭക്തര്‍ സന്നിധാനത്തെത്തി. സ്പോട്ട് ബുക്കിങ്ങിലും വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്. വ്യാഴാഴ്ച മാത്രം 22,121 പേര്‍ സ്പോട്ട് ബുക്കിങ്ങിലൂടെ ദര്‍ശനം സാധ്യമാക്കി. വെള്ളിയാഴ്ചയും (ഡിസംബര്‍ 20) ഭക്തജനത്തിരക്കില്‍ കാര്യമായ വര്‍ധനയുണ്ട്. ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്. പമ്പ വഴി 51818 പേരും പുല്‍മേടുവഴി 2281 പേരുമാണ് ഉച്ചയ്ക്കു 12 മണിവരെ എത്തിയത്. ഇതില്‍ സ്പോട്ട് ബുക്കിങ് മാത്രം 11657 പേര്‍.വ്യാഴം (ഡിസംബര്‍ 19) ഉച്ചയ്ക്കു 12 വരെ 46000 പേരാണ് പമ്പ വഴി എത്തിയത്.

സീസണിലെ ഏറ്റവും വലിയ ഭക്തജനത്തിരക്കുണ്ടായിട്ടും ദര്‍ശനം സുഗമമാക്കാനും ഭക്തര്‍ക്കു പരാതിരഹിതമായി അയ്യപ്പനെ കണ്ടുമടങ്ങാനും പോലീസും മറ്റു സംവിധാനങ്ങളും വഴിയൊരുക്കുന്നുണ്ട്. ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും അനാവശ്യമായ തിക്കും തിരക്കുമില്ലാതെ ദര്‍ശനം നടത്താനായതിന്റെ സന്തോഷത്തിലാണ് ഭക്തസഹസ്രങ്ങള്‍ മടങ്ങുന്നതും.

Share this Article

Leave a Comment