Newsperseconds.com

മൂക്കിന്റെ ദശവളര്‍ച്ചയ്ക്ക് ശസ്ത്രക്രിയ നടത്തി; യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

Untitled 1

കണ്ണൂര്‍: മൂക്കിന്റെ ദശവളര്‍ച്ചയ്ക്ക് നടത്തിയ ശസ്ത്രക്രിയക്കിടെ യുവതിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. അഞ്ചരക്കണ്ടി മായമാങ്കണ്ടി സ്വദേശി രസ്ന (30) യാണ് മൂക്കിന്റെ ദശവളര്‍ച്ചയ്ക്ക് ശസ്ത്രക്രിയ ചെയ്തപ്പോള്‍ വലതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.

ഒക്ടോബര്‍ 24-നായിരുന്നു മൂന്നു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. മൂക്കിന്റെ ദശ വളര്‍ച്ചക്ക് വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍ കണ്ണിന് മങ്ങല്‍ വന്നിട്ടുണ്ടെന്ന് അപ്പോള്‍ത്തന്നെ രസ്ന ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നീര്‍ക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും പറഞ്ഞു. വലതുകണ്ണും അതിന്റെ ചുറ്റും ചുവന്നു തുടുത്തതോടെ ഡോക്ടര്‍മാര്‍ നേത്രരോഗ വിദഗ്ധരെ കാണാന്‍ നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ണിന്റെ റെറ്റിനയിലേക്കുള്ള ഞരമ്പിന് ശസ്ത്രക്രിയാസമയത്ത് ക്ഷതമേറ്റ് രക്തപ്രവാഹം തടസ്സപ്പെട്ടതാണെന്ന് മനസ്സിലായി. പിന്നീട്ാണ് വലതുകണ്ണിന്റെ കാഴ്ച്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടതായി മനസ്സിലായത്. ചികിത്സാ പിഴവിനെതിരെ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Share this Article

Leave a Comment