Newsperseconds.com

കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കുമെന്ന് മന്ത്രി വി മുരളീധരൻ

Untitled Design (17)

കേരളത്തിലെ ജനങ്ങൾ സഹികെട്ടാൽ പ്രതികരിക്കും എന്നുള്ള കാര്യത്തിൽ സർക്കാരിന് സംശയം വേണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നികുതി പിരിവ് എടുക്കേണ്ട ആളുകളിൽ നിന്ന് സർക്കാർ സ്പോൺസർഷിപ്പ് വാങ്ങുകയാണ്. കണക്ക് ചോദിച്ചാൽ മറുപടി പറയാൻ കഴിയാത്ത മന്ത്രിമാരാണ് കേരളത്തിലുള്ളതെന്നും വി. മുരളീധരൻ പറഞ്ഞു.

ഭക്ഷ്യമന്ത്രിയോട് കണക്ക് ചോദിച്ചാൽ പറയാനുള്ള ​ധാരണ അദ്ദേഹത്തിനില്ല. ഡൽഹിയിൽ ധർണ നടത്തിയാൽ കിട്ടാനുള്ള പണം കിട്ടില്ല. അതിന് അപേക്ഷ കൃത്യമായി നൽകണം. മാനദണ്ഡം പുതുക്കിയത് അറിയില്ലെങ്കിൽ ഭരിക്കാൻ ഇരിക്കരുതെന്നും മന്ത്രി വിമർശിച്ചു.

ധർണ നടത്തുന്നതിനു പകരം രണ്ടാം ഗഡു കിട്ടുന്നതിനു വേണ്ട അപേക്ഷ നൽകുകയല്ലേ ചെയ്യേണ്ടത്. കേരളത്തിൽ കൃത്യമായി നികുതിപ്പിരിവ് നടക്കുന്നില്ല. താൻ ഉന്നയിച്ച കണക്കുകളിൽ ധനമന്ത്രി കൃത്യമായ മറുപടി നൽകണമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ കർഷക ആത്മഹത്യയിലും എൽഡിഎഫ് സർക്കാരിനെ രൂക്ഷമായി കർഷൻ വിമർശിച്ചു. ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനാണെന്നും മന്ത്രി വി മുരളീധരൻ പറഞ്ഞു.‌

നെല്ല് സംഭരണത്തിന് കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും പണം കർഷകർക്ക് വായ്പയായി നൽകുന്ന രീതി മാറണമെന്നും വി മുരളീധരൻ പറഞ്ഞു. സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്കാണ് കർഷകർ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment