Newsperseconds.com

ശ്വാസകോശത്തില്‍ നീര്‍ക്കെട്ട്; ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Untitled 1

കൊച്ചി: കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കൂടിയെന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. അപകടനില ഇപ്പോഴും തരണം ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടു. രാവിലെ പത്ത് മണിക്ക് ചേരുന്ന മെഡിക്കല്‍ ബോര്‍ഡ് യോഗം തുടര്‍ ചികിത്സ സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കും.

ഡിസംബര്‍ 29 നാണ് എംഎല്‍എ ഉമതോമസ് സ്‌റ്റേഡിയത്തിന്റെ മുകള്‍തട്ടില്‍ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു. നിലവില്‍ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതര പരിക്കുണ്ടെങ്കിലും അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റില്‍ വ്യക്തമാക്കിയിരുന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുെ കാണികള്‍ക്ക് സുരക്ഷസംവിധാനങ്ങള്‍ ഉറപ്പാക്കാതെയും പരിപാടി സംഘടിപ്പിച്ച ‘മൃദംഗ വിഷ’ന്റെ സിഇഒ യെ ഇന്നലെ അറസ്റ്റ് ചെയ്തു.

Share this Article

Leave a Comment