വീണ്ടുമൊരു പുതുവത്സരം വന്നെത്തിയിരിക്കുകയാണ്. ഒട്ടേറെ സ്വപ്നങ്ങളും പ്രതീക്ഷളുമായാണ് നാം ഓരോരുത്തരും 2025നെ വരവേല്‍ക്കാന്‍ പോകുന്നത്. ഒട്ടേറെ അനുഭവങ്ങള്‍ സമ്മാനിച്ച് 2024 വിട പറയുമ്പോള്‍, അതെല്ലാം പാഠമാക്കി, നല്ലത് നാളേയ്ക്കുള്ള ഊര്‍ജ്ജമാക്കിമാറ്റി നമുക്ക് പുതുവര്‍ഷത്തെ വരവേല്‍ക്കാം. പ്രത്യാശയുടെ പുതുവര്‍ഷത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന എല്ലാവര്ക്കും പുതുവത്സരാശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്
ഏത് ആഘോഷമായാലും ബന്ധുക്കളും സുഹൃത്തുക്കളും കൂടെയില്ലെങ്കില്‍ അതിന് അത്ര തിളക്കമുണ്ടാകില്ല. നിങ്ങള്ക്കരികിലില്ലാത്ത പ്രിയപ്പെട്ടവര്‍ക്കെല്ലാം പുതുവത്സരാശംസകള്‍ നേരാനുള്ള സമയം കൂടിയാണിത്. വലിയ ദുരന്തങ്ങള്‍ അതിജീവിച്ച് പുതുവര്‍ഷത്തിലേക്ക് നമ്മള് കാലെടുത്ത് വെക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഐശ്വര്യവും സമാധാനവും നിറഞ്ഞ നല്ലൊരു വര്‍ഷമാവട്ടെ 2025 എന്നും ആര്.സി രാജീവ്ദാസ് പറഞ്ഞു. അസാധാരണമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്ന വര്‍ഷമാണ് കടന്നു പോയത്. ഓരോ വെല്ലുവിളിയും നമ്മെ കൂടുതല്‍ കരുത്തരാക്കി. പ്രതിബന്ധങ്ങള്‍ മറികടക്കാന്‍ ഐക്യത്തോടെയും ആര്‍ജ്ജവത്തോടെയും മുന്നോട്ടു പോകാന്‍ നമുക്കു സാധിച്ചു. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുമ്പോള്‍ എല്ലാവര്ക്കും നല്ലൊരു വര്‍ഷം നേരുന്നുവെന്നും ആര്.സി രാജീവ്ദാസ് ആശംസിച്ചു.