Newsperseconds.com

20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്; ചോറ്റാനിക്കരയില്‍ ഡോക്ടറുടെ വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി

Untitled 1

കൊച്ചി: ചോറ്റാനിക്കരയില്‍ 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. തലയോട്ടിയും എല്ലുകളും കവറിനുള്ളിലാക്കി പൊതിഞ്ഞാണ് ഫ്രിഡ്ജില്‍ വെച്ചത്. സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്.

ഇരുപത് വര്‍ഷമായി വീട്ടില്‍ ആളില്ലാത്തതിനാല്‍ പൂട്ടിയിട്ട നിലയിലാണ്. സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളമാണ്. തുടര്‍ന്ന് അവിടുത്തെ മെമ്പര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടി കണ്ടത്തിയത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യകത്മാക്കി. നാളെ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെ സ്ഥലത്തെത്തും. മനുഷ്യന്റെ തലയോട്ടിയാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടുടമയായ ഡോക്ടറെയും പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.

Share this Article

Leave a Comment