Newsperseconds.com

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തി

Untitled 1

കോഴിക്കോട്: വെള്ളിപറമ്പ് സ്വദേശിനിയായ വീട്ടമ്മയെ കാണാതായ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തി. പ്രതിയായ സമദിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പോലീസ് തിരച്ചില്‍ തുടങ്ങിയത്. നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സൈനബയുടേതാണോയെന്ന് പരിശോധിച്ചു വരികയാണ്.

സമദ് പോലീസിന് കൊടുത്ത മൊഴിയില്‍ പറഞ്ഞ സ്ഥലത്ത് നിന്ന് തന്നെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കായിരിക്കും കൊണ്ടുവരികയെന്നാണ് വിവരം.

ഭാര്യയെ 7ാം തിയ്യതി മുതല്‍ കാണാനില്ലായിരുന്നുവെന്നും ഫോണില്‍ പലതവണ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്നും സൈനബയുടെ ഭര്‍ത്താവ് മുഹമ്മദാലി പറഞ്ഞു. എന്നാല്‍ മലപ്പുറം സ്വദേശി സമദ് എന്ന യുവാവാണ് താനാണ് കൊലപ്പെടുത്തിയത് എന്ന് പറഞ്ഞ് പോലീസിന് മൊഴി നല്‍കിയത്. തുടര്‍ന്നാണ് സൈനബ കോസില്‍ വഴിതിരിവുണ്ടായത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ചു കൊന്നുവെന്നും മൃതദേഹം ഗൂഡല്ലൂരിലെ കൊക്കയില്‍ തള്ളിയെന്നുമാണ് യുവാവ് പറഞ്ഞത്.

സ്ത്രീയുടെ പക്കലുള്ള സ്വര്‍ണ്ണാഭരണം കവര്‍ച്ച ചെയ്യുന്നതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. സൈനബ വധത്തില്‍ കൊല നടത്താന്‍ സമദിന്റെ കൂടെ സുഹൃത്തായ സുലൈമാനും ഉണ്ടായിരുന്നുവെന്ന് മൊഴിയില്‍ പറയുന്നു.

Share this Article

Leave a Comment