Newsperseconds.com

ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല; രാഹുല്‍ ഈശ്വറിനെതിരെ ആഞ്ഞടിച്ച് ഹണിറോസ്

Untitled 1

രാഹുല്‍ ഈശ്വറിന്റെ ചാനല്‍ചര്‍ച്ചകള്‍ക്ക് വിമര്‍ശനവുമായി നടി ഹണിറോസ്. കടുത്ത വിമര്‍ശനമാണ് നടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കുമെന്ന് ഹണി റോസ് വിമര്‍ശിച്ചു.
ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് തനിക്ക് മനസ്സിലായതെന്നും ഹണി റോസ് പറഞ്ഞു. ഹണിറോസിന്റെ വസ്ത്രധാരണത്തെ പരിഹസിച്ച് കൊണ്ട് രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളില്‍ നല്‍കിയ മറുപടിക്കാണ് നടി പ്രതികരണവുമായെത്തിയത്.

ഹണി റോസിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

ശ്രീ രാഹുല്‍ ഈശ്വര്‍

താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചക്ക് പ്രസക്തി ഉള്ളൂ. അതുകൊണ്ടു തന്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍ക്കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്‌നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും.

പക്ഷെ തന്ത്രികുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏതു വേഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്….

അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ ബോബി ചെമ്മണ്ണൂരിനെ രാഹുല്‍ ഈശ്വര്‍ ചാനല്‍ ചര്‍ച്ചകളില്‍ അനുകൂലിച്ചും ഹണിറോസിനെ പരിഹസിച്ചും സംസാരിച്ചിരുന്നു. തുടര്‍ന്നാണ് നടി പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Share this Article

Leave a Comment