Newsperseconds.com

പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ഗോഗി വെടിയേറ്റ് മരിച്ചു

Untitled 1

പഞ്ചാബിലെ ലുധിയാന വെസ്റ്റ് നിയോജകമണ്ഡലത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ ഗുര്‍പ്രീത് ഗോഗി ബസിയെ (58) വെള്ളിയാഴ്ച രാത്രി വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ഗോഗിയെ ഡിഎംസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വെടിയേറ്റ മുറിവുകളോടെ ഗുര്‍പ്രീത് ഗോഗിയെ കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വയം വെടിവെച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പകല്‍ സമയത്തെ പതിവ് പരിപാടികള്‍ക്ക് ശേഷം എംഎല്‍എ ഘുമര്‍ മണ്ഡിയിലെ വീട്ടിലേക്ക് മടങ്ങിയിരുന്നതായി എഎപി ജില്ലാ സെക്രട്ടറി പരംവീര്‍ സിംഗ് പറഞ്ഞു. അവസാന നിമിഷങ്ങളില്‍ അദ്ദേഹം കുടുംബത്തോടൊപ്പമായിരുന്നു. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ.സുഖ്ചെയിന്‍ കൗര്‍ ഗോഗി വന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഗുര്‍പ്രീതിനെ കണ്ടെത്തുകയായിരുന്നു.

Share this Article

Leave a Comment