ചെങ്ങന്നൂർ:2025 ലെ ദേശീയ റോഡ് സുരക്ഷ മാസാചരണത്തോട് അനുബന്ധിച്ച് ചെങ്ങന്നൂർ സബ് ആർ. ടി ഓഫീസും , ചെങ്ങന്നൂർ ഡോ. ഉമ്മൻസ് കണ്ണാശുപത്രിയും സംയുക്തമായി ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
ചെങ്ങന്നൂർ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ഡോ. ഉമ്മൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ജോ. ആർ. ടി . ഒ ആർ. പ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ എം. വി. ഐ മാരായ കെ. ദിലീപ് കുമാർ, എസ് അഭിലാഷ്,ജൂനിയർ സൂപ്രണ്ട് എസ്. ഗീത, എ. എം വി. ഐ മാരായ വിശാഖ് ബി. എസ് പിള്ള, ലിജിൻ വി. ആർ എന്നിവർ സംസാരിച്ചു. നേത്ര പരിശോധന ക്യാമ്പിന് അനസ് എം, പ്രദീപ്, ജോഷ്യാ, ജെറി എന്നിവർ നേതൃത്വം നൽകി. പരിശോധയിൽ 150 ഓളം ഡ്രൈവർമാർ പങ്കെടുത്തു.