Newsperseconds.com

കേരളത്തിൽ ഉയര്‍ന്ന താപനില മുന്നറിയിപ്പ്: 3 ഡിഗ്രി വരെ ഉയരാം, കള്ളക്കടലിൽ ജാഗ്രത വേണം

Kerala Temp

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് (വ്യാഴം)യും നാളെയും (വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ചേർന്നാൽ ചൂടും അസ്വസ്ഥതയും അനുഭവപ്പെടുന്ന കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്കും ഉയർന്ന താപനില കാരണം അപകടത്തിന് സാധ്യതയുണ്ട്. അതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇത് കൂടാതെ, കള്ളക്കടലിന്റെ പ്രതിഭാസത്തിന്റെ ഭാഗമായി കേരള-തമിഴ്നാട് തീരങ്ങളിൽ ഇന്ന് (വ്യാഴം) വൈകിട്ട് 5.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ തിരമാല ഉയരാൻ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാലക്കൊണ്ട് കടലാക്രമണത്തിന് സാധ്യത ഉണ്ടാകുന്നതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Share this Article

Leave a Comment