Newsperseconds.com

ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്നു തുടങ്ങും; ബുധനാഴ്ച ധനമന്ത്രിയുടെ മറുപടി

Kerala Assembly

തിരുവനന്തപുരം: സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്ന് നിയമസഭയില്‍ തുടങ്ങും. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചയ്ക്ക് ബുധനാഴ്ച ധനമന്ത്രി കെ. എൻ. ബാലഗോപാല്‍ മറുപടി നല്‍കും. വ്യാഴാഴ്ച ബജറ്റ് ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയും വോട്ടെടുപ്പും നടക്കും.

ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിനെ ശക്തമായി എതിര്‍ക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഫെബ്രുവരി 7ന് ധനമന്ത്രി ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ജനുവരി 17ന് ആരംഭിച്ച നിയമസഭ ബജറ്റ് സമ്മേളനം മാര്‍ച്ച് 28 വരെ നീളും, ഇതില്‍ 27 ദിവസം സഭ സമ്മേളിക്കും.

Share this Article

Leave a Comment