Newsperseconds.com

സ്വര്‍ണ വില കുതിപ്പ് തുടരുന്നു; പവന് 64,480 രൂപയായി

Gold Rate

കൊച്ചി: സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം പവന് 640 രൂപ വർധിച്ച് 64,480 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 8,060 രൂപയായി.

ഫെബ്രുവരിയില്‍ മാത്രം 2,520 രൂപയാണ് പവന് വർധിച്ചത്. ജനുവരി 22ന് ആദ്യമായി 60,000 കടന്ന സ്വർണവില, ഇപ്പോൾ 64,000 കടന്നതോടെ അടുത്ത ലക്ഷ്യം 65,000 രൂപയാകുമെന്ന് വിപണി വിദഗ്ധർ പ്രവചിക്കുന്നു.

രാജ്യാന്തര വിപണിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഡോണൾഡ് ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെ, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

Share this Article

Leave a Comment