ബെംഗളൂരു: ബംഗ്ലൂര്‍ നഗരത്തിലെ നാല് നില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ബാനസവാടി റിംഗ് റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ ഫര്‍ണിച്ചര്‍ ഷോപ്പും ഒരു ഐടി കമ്പനിയും ഒരു കോച്ചിംഗ് സെന്ററും ഉണ്ടായിരുന്നു. കെട്ടിടത്തിലെ ഫര്‍ണിച്ചറുകളും ഉപകരണങ്ങളും എല്ലാം കത്തി നശിച്ചു.
അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു. അവിടെ കുടുങ്ങിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെയും അവര്‍ രക്ഷപ്പെടുത്തിയതായി വൃത്തങ്ങള്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്. കടയുടെ മുന്‍വശത്തെ ട്രാന്‍സ്ഫോര്‍മര്‍ പൂര്‍ണമായും കത്തിനശിച്ചു. അന്വേഷണങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.