Newsperseconds.com

വയനാട്ടിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Harthal

കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തടയാൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെയാണ് ഹർത്താൽ.

യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം, അവശ്യ സർവീസുകൾ, പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.

ബസുടമകളും വ്യാപാരികളും ഹർത്താലിൽ പങ്കാളികളാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെങ്കിലും ബസ് സേവനം തുടരുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

Share this Article

Leave a Comment