മംഗളൂരു: സ്വകാര്യ കോളേജില്‍ മെഡിസിന് പഠിക്കുകയായിരുന്ന ഇരുപതുകാരി താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മംഗളൂരുവില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രകൃതി ഹോസ്റ്റലിന്റെ ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. അന്വേഷണ സംഘം ഒരു മരണക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. താന്‍ വിഷാദത്തില്‍ നിന്ന് കരകയറുകയാണെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്.