തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ അടിത്തറയും അഭിവാജ്യ ഘടകവുമാണ് നേഴ്സിംഗ് പ്രൊഫഷൻ എന്ന് ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടു. ലോകോത്തരതലത്തിൽ നഴ്സുമാർക്ക് അനന്തമായ അവസരങ്ങളാണ് ലഭ്യമാകുന്നത്. ആരോഗ്യ സംരക്ഷണ രംഗത്ത് അവർ വഹിക്കുന്ന സേവനം എക്കാലത്തും അതുല്യമാണ്.
വെഞ്ഞാറമൂട് ശ്രീ ഗോകുലം നഴ്സിംഗ് കോളേജിന്റെയും ശ്രീ ഗോകുലം നഴ്സിംഗ് സ്കൂളിന്റെയും ലൈറ്റ് ഓൺ സെർമണി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഗോകുലം ഗോപാലൻ.
ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻ വൈസ് ചെയർമാൻ ഡോ. കെ. കെ. മനോജൻ, മാനേജിങ് ഡയറക്ടർ ഷീജ ജി. മനോജ് എന്നിവർ മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
ഡോ പി ചന്ദ്രമോഹൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ലെഫ്. കേണൽ മീരാ കെ. പിള്ള, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ പ്രൊഫ. സുലജ, ശ്രീ ഗോകുലം ഹോസ്പിറ്റൽ ചീഫ് നഴ്സിംഗ് ഓഫീസർ ലെഫ്. കേണൽ ബേബി, വൈസ് പ്രിൻസിപ്പൽ ഡോ. ലിജ ആർ. നാഥ്, കോഓർഡിനേറ്റർ പ്രൊഫ. പ്രീത കരോളിൻ, നഴ്സിംഗ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ചിഞ്ചു പി. നായർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.